Today's Gold Rate in Kerala<br />ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ശനിയാഴ്ച്ച സ്വര്‍ണവില പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമായി. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം ഇന്ന് വ്യാപാരം ചെയ്യപ്പെടുന്നത്. വെള്ളിയാഴ്ച്ച പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,320 രൂപയാണ് <br /><br /><br />
